Posted On
date_range Updated On
date_range ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്ന് നാലു കുട്ടികളും സ്ത്രീയും മരിച്ചു
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ അശോക് വിഹാറിൽ മൂന്നു നില കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീയും നാലു കുട്ടികളും മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം.
മുന്നി എന്ന സ്ത്രീയാണ് മരിച്ചത്. അഞ്ചു വയസിനു താഴെയുള്ള പെൺകുട്ടിയും സഹോദരനും 10 വയസുള്ള സഹോദരങ്ങളായ രണ്ട് കുട്ടികളുമാണ് മരിച്ച മറ്റുള്ളവർ.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ പ്രവർത്തനം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.