Posted On
date_range Updated On
date_range മുംബൈയിൽ വീണ്ടും തീപിടിത്തം; നാലു മരണം
മുംബൈ: മഹാരാഷ്ട്രയിലെ മരോൾ ചർച്ച് റോഡിൽ പാർപ്പിട സമുച്ചയത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ വെന്തു മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടു കുടിയാണ് സംഭവം. അന്തേരി മരോൾ മേഖലയിലെ മൈമൂൻ കെട്ടിടത്തിെൻറ മൂന്നാം നിലയിലാണ് തീപടർന്നത്.
അഗ്നി ശമന സേനാ വിഭാഗമെത്തി ഏഴുപേരെ രക്ഷിച്ചു. പരിക്കേറ്റ അഞ്ചുപേർക്ക് ചികിത്സ തുടരുകയാണ്. 4.20 ഒാടു കൂടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. മുംബൈയിലെ കമല മിൽസിൽ കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.