മധുര മീനാക്ഷി ക്ഷേത്രപരിസരത്ത്​ വൻ തീപിടിത്തം; 40ലേറെ കടകൾ കത്തിനശിച്ചു

മധുര: തമിഴ്​നാട്ടിലെ മധുര മീനാക്ഷി അമ്മൻ ക്ഷേ​ത്രത്തി​​​െൻറ കി​ഴക്കേ ഗോപുരത്തിനടുത്ത്​ വൻ തീപിടിത്തം. വെള്ളിയാഴ്​ച രാ​ത്രി 10.45നാണ്​ സംഭവം. ആളപായമുണ്ടായതായി റിപ്പോർട്ടി​ല്ല. 40ലേറെ കടകൾ കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട ​ശ്രമത്തിനു​ശേഷമാണ്​ തീ നിയന്ത്രിക്കാൻ സാധിച്ചത്​. ഷോർട്ട്​ സർക്യൂട്ടാണ്​ കാരണമെന്ന്​ കരുതുന്നു. 

സ്വാമി സിദ്ധിനി മേഖലയിൽ വ്യാപാരികൾ കട അടച്ചശേഷമാണ്​ തീപിടിത്തമുണ്ടായത്​. ക്ഷേത്രത്തോടനുബന്ധിച്ച മ്യൂസിയം ഭാഗത്തും തീ പടർന്നു. നിരവധി അഗ്​നിശമന യൂനിറ്റുകൾ കുതിച്ചെത്തി. മധുര ജില്ല കലക്​ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്​ഥർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിരുന്നു. ക്ഷേത്രത്തിന്​ കേടുപാടില്ലെന്നാണ്​ പ്രാഥമിക വിവരം.

Tags:    
News Summary - Fire in Madurai Meenakshi Temple -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.