​െഎ.എസ്​.ആർ.ഒ കേന്ദ്രത്തിൽ തീപിടിത്തം

അഹമ്മദാബാദ്​: അഹമ്മദാബാദിലെ ​െഎ.എസ്​.ആർ.ഒ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന്​ ഉച്ചയോടെ മിഷ്യനറി ഡിപ്പാർട്ട്​മ​​െൻറിലാണ്​ തീപിടിത്തമുണ്ടായത്​. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

തീയണക്കുന്നതിനായി 25 ഫയർഫോഴ്​സ്​ യൂനിറ്റുകൾ സംഭവസ്ഥലത്തെത്തി. 10 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനെത്തി. തീപിടത്തമുണ്ടായയുടൻ ​െഎ.എസ്​.ആർ.ഒയുടെ ഗവേഷണ കേന്ദ്രം ഒഴിപ്പിച്ചു. 

ഏകദേശം രണ്ട്​ മണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ തീയണക്കാൻ ആയതെന്ന്​ ഫയർഫോഴ്​സ്​ ഒാഫീസർ രാജേഷ്​ ഭട്ട്​ പറഞ്ഞു. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്​. ​െഎ.എസ്​.ആർ.ഒയുടെ പ്രമുഖമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്​ അഹമ്മദാബാദിലേത്​.

Tags:    
News Summary - Fire Breaks Out At ISRO Centre At Ahmedabad, 25 Fire Trucks Called In-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.