Posted On
date_range Updated On
date_range കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം; നിരവധി വീടുകള്‍ കത്തി നശിച്ചു
കൊല്‍ക്കത്ത: ശനിയാഴ്ച രാത്രി കൊല്‍ക്കത്തയിലെ ന്യൂ ടൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിവേദിത പള്ളി മേഖലയിലെ ചേരിയില്‍ ഗൗരങ്ക നഗര്‍ ഭാഗത്താണ് തീ പടര്‍ന്നത്. 30ഓളം വീടുകള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കിടെ കൊല്‍ക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. നേരത്തെ ടോപ്സിയ മേഖലയിലെ ചേരി പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.