ലഖ്നോവിൽ പൊലീസ് സ്റ്റേഷനിൽ തീപിടിത്തം: പിടിച്ചെടുത്ത വാഹനങ്ങൾ കത്തി നശിച്ചു

ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പോലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രി നടന്ന തീപിടിത്തത്തിൽ പൊലീസ് പിടിച്ചെടുത്ത 20 ഓളം വാഹനങ്ങൾ കത്തി നശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് നൽകിയ വിവരപ്രകാരം വാഹനങ്ങൾ സൂക്ഷിച്ചിരുന്ന യാർഡിലേക്ക് തീ അതിവേഗം പടരുകയും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും കത്തിയമരുകയുമായിരുന്നു.

സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേന മൂന്ന് ഫയർ ടെൻഡറുകൾ ഉപയോഗിച്ചാണ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Fire at police station in lucknow: Seized vehicles gutted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.