Posted On
date_range Updated On
date_range യോഗിക്കെതിരെ മോശം പദങ്ങളുപയോഗിച്ചു; അലിഗഢ് വിദ്യാർഥികൾക്കെതിരെ കേസ്
ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്കെതിരെ മോശം പദങ്ങളുപയോഗിച്ച് മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
24ഓളം വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലിഗഢിൽ നടന്ന മനുഷ്യചങ്ങലക്കിടെ 25 മുതൽ 30 വിദ്യാർഥികൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന് അലിഗഢ് സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.