പൂച്ചക്കുഞ്ഞുങ്ങളെ നിർമാണ സ്​ഥലത്തുപേക്ഷിച്ച വീട്ടുജോലിക്കാ​രനെതിരെ കേസ്​

മുംബൈ: പൂച്ചക്കുഞ്ഞുങ്ങളെ നിർമാണ സ്​ഥലത്ത്​ ഉപേക്ഷിച്ച വീട്ടുജോലിക്കാരനെതിരെ കേസ്​. മുംബൈയിലെ പോവൈയിലാണ്​ സംഭവം. യുവതിയുടെ പരാതിയിലാണ്​ നടപടി.

യുവതിയുടെ എവറസ്റ്റ്​ ഫ്ലാറ്റിന്​ പുറത്ത്​ ഒരു പൂച്ചയും രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നു. സെപ്​റ്റംബർ നാലിന്​ മൂന്നു​മണിയോടെ പൂച്ചക്കുഞ്ഞുങ്ങളെ കാണാതായി. പൂച്ച തന്നെ മാറ്റിക്കാണുമെന്നാണ്​ ഇവർ ആദ്യം കരുതിയത്​.

എന്നാൽ അമ്മപൂച്ച കരഞ്ഞുകൊണ്ട്​ ഫ്ലാറ്റിന്​ ചുറ്റും അന്വേഷിക്കാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളെ കാണാനില്ലെന്ന വിവരം മനസിലാക്കുകയായിരുന്നു. ഇതോടെ ശർമയും മകനും നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിലൊരാൾ ഇവയെ പ്രദേശത്തുനിന്ന്​ മാറ്റിയതായി മനസിലാക്കുകയായിരുന്നു. കാർ​ഡ്​ബോർഡ്​ പെട്ടിയിലാക്കി കുഞ്ഞുങ്ങളെ കുറച്ചകലെയുള്ള നിർമാണ സ്​ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നു.

സ്​ഥലത്ത്​ പരിശോധന നടത്തിയെങ്കിലും പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകി. മൃഗങ്ങ​ൾക്കെതിരായ ക്രൂരത തടയൽ നിയ​മപ്രകാരം രാമചന്ദ്രൻ എന്നയാളുടെ പേരിൽ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. 

Tags:    
News Summary - FIR filed against man for dumping newborn kittens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.