കൊൽക്കത്ത: പ്രമുഖ ബംഗാളി സിനിമ സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു. 92 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എസ്.എസ്.കെ.എം ആശുപത്രിയിലായിരുന്നു അന്ത്യം. 1990ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഇദ്ദേഹത്തിന് അഞ്ചുതവണ ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു.
മധ്യവർഗ കുടുംബങ്ങളുടെ ജീവിതമായിരുന്നു തരുൺ മജുംദാറിന്റെ മിക്ക സിനിമകളുടെയും പശ്ചാത്തലം. കാഞ്ചർ സ്വർഗ, പലതക്, കുഹേലി, ശ്രീമാൻ പൃഥിരാജ്, ബാലിക ബധു, തഗിനി, ഗണദേവത തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.