1000 കിലോയുടെ വിഗ്രഹം കവർന്ന കേസിൽ 15 പേർ പിടിയിൽ

രാ​ജാമഹേന്ദ്രവരം (ആന്ധ്ര​പ്രദേശ്​): ക്ഷേത്രത്തിൽനിന്ന്​ 1000 കിലോയുടെ വിഗ്രഹം കവർന്ന കേസിൽ 15 പേർ പിടിയിൽ. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ രാ​ജാമഹേന്ദ്രവരത്തുള്ള 400 വർഷം പഴക്കമുള്ള അഗസ്​തേശ്വ​ര സ്വാമി ക്ഷേത്രത്തിലെ ഗ്രാനൈറ്റിൽ തീർത്ത നന്തി വിഗ്രഹമാണ്​ ജനുവരി 24ന്​ മോഷണംപോയത്​.

വിഗ്രഹത്തിനകത്ത്​ വജ്രങ്ങളുണ്ടെന്ന വിശ്വാസത്തെ തുടർന്നായിരുന്നു മോഷണം. ജില്ലയിലെ ഒരു കനാലിനടുത്ത്​ കൊണ്ടുപോയി വിഗ്രഹം തകർത്തെങ്കിലും അതിൽ​ വജ്രങ്ങളുണ്ടായിരുന്നില്ല.​മോഷണത്തിൽ കൂടുതൽ ആളുകൾ പങ്കളികളായിട്ടുണ്ടെന്നാണ്​ നിഗമനം.

നാട്ടുകാരിൽ നിന്ന്​ ലഭിച്ച വിവരങ്ങളും സൂചനക്ലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളെ പിടികൂടിയതെന്ന്​ ​സർക്കിൾ ഇൻസ്​പെക്​ടർ ശിവഗണേഷ്​ പറഞ്ഞു.

Tags:    
News Summary - fifteen person arrested for steal idol worth 1000 crore -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.