Posted On
date_range Updated On
date_range യു.പിയിൽ യുവാവിനെയും പിതാവിനെയും മരത്തിൽ കെട്ടിയിട്ട് മർദിച്ചു
പ്രയാഗ്രാജ്: യു.പിയിലെ ഔട്ട ഗ്രാമത്തിൽ യുവാവിനും പിതാവിനും ജനക്കൂട്ടത്തിന്റെ മർദനം. ഇരുവരെയും മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.
പവൻ ഗൗണ്ട എന്നയാളെയും പിതാവിനെയുമാണ് നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. പവൻ തന്റെ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് പിതാവിനെയും പിടികൂടി. ഇരുവരെയും മരത്തിൽകെട്ടി മർദിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പ്രയാഗ് രാജ് എസ്.പി ദീപേന്ദർ നാഥ് ചൗദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.