Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗത്തിനിരയായി; പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി
ലഖ്നോ: മകൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗ്രാമവാസികൾ ഉന്നയിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ടു മാസം മുമ്പാണ് ക്രൂരതക്കിരയായത്. പെൺകുട്ടി സംഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകി. ഒടുവിൽ തിങ്കളാഴ്ച പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉന്നത പൊലീസ് മേധാവികൾ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും ജലൗൻ എ.എസ്.പി അസീം ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.