ദീപ്​​ സിദ്ധുവുമായി ബന്ധമില്ലെന്ന്​ ബി.ജെ.പി എം.പി സണ്ണി ഡിയോൾ

മുംബൈ: ദീപ്​ സിദ്ധുവുമായി ബന്ധ​മില്ലെന്ന് നടനും​ ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോൾ. ചൊവ്വാഴ്ച കർഷക സമരത്തിനിടെ നടന്ന അക്രമസംഭവങ്ങളിൽ ദീപ്​ സിദ്ധുവിന്​ പങ്കുണ്ടെന്ന ആരോപണവുമായി കർഷകർ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിശദീകരണം.

ചെ​ങ്കോട്ടയിൽ നടന്ന സംഭവങ്ങളിൽ അതീവ ദുഃഖമുണ്ട്​. എനിക്കോ കുടുംബാംഗങ്ങൾക്കോ ദീപ്​ സിദ്ധുവുമായി ഒരു ബന്ധവുമില്ലെന്ന്​ സണ്ണി​ ഡിയോൾ ട്വീറ്റിൽ വ്യക്​തമാക്കി. കർഷക പ്രതിഷേധത്തെ വഴിതെറ്റിച്ചത്​ ദീപ്​ സിദ്ധുവാണെന്ന്​ ആരോപണവുമായി കർഷക സംഘടന നേതാക്കൾ രംഗത്തെത്തിയിരുന്നു.

ദീപ്​ സിദ്ധു ബി.ജെ.പിക്കാരനാണെന്നും സണ്ണി ഡിയോളിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ പ​ങ്കെടുത്തിരുന്നുവെന്നും കർഷക സംഘടന നേതാക്കൾ പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.