ബുള്ളറ്റ്​ ട്രെയിനിനെതിരെ സമരം ചെയ്​ത കർഷക നേതാവ്​ ഒടുവിൽ ബി.ജെ.പിയിൽ

അഹ്​മദാബാദ്​: ഗുജറാത്തിലെ കർഷകനേതാവും ബുള്ളറ്റ്​ ട്രെയിൻ വിരുദ്ധ സമരത്തി​​െൻറ മുൻനിര സംഘാടകനുമായിരുന്ന ജയേഷ്​ പ​േട്ടൽ ബി.ജെ.പിയിൽ ചേർന്നു.

കർഷർ ഒരിക്കലും വികസനത്തിന്​ എതിരല്ല. കർഷകരുമായി സർക്കാർ ചർച്ച നടത്തുന്നതാണ്​ ഏറ്റവും ഉചിതമായ തീരുമാനമെന്ന്​ ബി​.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ ​ജയേഷ്​ പ​േട്ടൽ പ്രതികരിച്ചു. 
പാർട്ടി സംസ്ഥാന ആസ്ഥാനത്ത്​ ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലും കേന്ദ്രമന്ത്രി  ഗണപത്​ വാസവയും ചേർന്ന് പ​േട്ടലിനെ​ സ്വീകരിച്ചു.

ജയേഷി​​െൻറ നേതൃത്വത്തിൽ കർഷകർ സൂറത്തിൽ നിരവധി ​പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. മും​ൈ​ബ-അഹ്​മദാബാദ്​ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ്​ ട്രെയിനിനുവേണ്ടി ഭൂമിയേറ്റെടുക്കു​േമ്പാൾ ഇരകളാക്കപ്പെടുന്ന കർഷകർക്ക്​ കൂടുതൽ നഷ്​ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ഭൂമിയേറ്റെടുക്കലിനെതിരെ കർഷകർ ഗുജറാത്ത്​ ഹൈക്കോടതിയിൽ ​കേസ്​ നൽകിയിരുന്നു. ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയുമായും റവന്യൂമന്ത്രി കൗശിക്​ പ​േട്ടലുമായും ചർച്ചകൾ നടത്തിയതി​​െൻറ അടിസ്ഥാനത്തിൽ കർഷകർക്ക്​ ഉയർന്ന നഷ്​ടപരിഹാരം അനുവദിക്കാമെന്ന്​ ഉറപ്പുനൽകിയതായും ഇത്​ കർഷകർ സ്വീകരിച്ചു എന്നുമാണ്​ ജയേഷ്​ പ​േട്ടലി​​െൻറ വാദം.  

Tags:    
News Summary - Farmers leader Against Bullet Train In Gujarat Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.