തൃശൂർ: കേന്ദ്ര സർക്കാർ പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ ജോയന്റ് അക്കൗണ്ടിലെ അടുത്തയാൾ ജീവിതപങ്കാളിയാണെങ്കിൽ അതേ അക്കൗണ്ടിൽതന്നെ കുടുംബ പെൻഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകി. അതിനായി പുതിയ അക്കൗണ്ട് തുറക്കാൻ പങ്കാളിയോട് ആവശ്യപ്പെടരുതെന്നും ആർ.ബി.ഐ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിൽ പറഞ്ഞു.
ബാങ്കുകളിൽ പെൻഷൻകാർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടിയും ആർ.ബി.ഐ നിർദേശിച്ചു.
ബാങ്ക് ശാഖകളിൽ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പെൻഷൻ മുടങ്ങാൻ വരെ കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ ബാങ്കുകൾ ലൈഫ് സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ ഒപ്പിട്ട രസീത് നൽകണം. ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർക്ക് അതേ സംവിധാനത്തിലൂടെ ഡിജിറ്റൽ രസീത് നൽകാൻ സംവിധാനം ക്രമീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.