Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി
മുംബൈ: മഹാരാഷ്ട്രയിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ഗണേഷ്പൂരി ജില്ലയിൽ നിന്നാണ് പൊലീസ് ഇവ കണ്ടെടെുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിലായവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
താനെ റൂറൽ പൊലീസിലെ സീനിയർ ഇൻസ്പെക്ടർ വെങ്കട് അൻഡലയുടെ നേതൃത്വത്തിലായിരുന്നു സ്ഫോടക വസ്തുക്കൾ പിടിച്ചത്. എഴ് ബോക്സ് ജലാറ്റിൽ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്. സ്ഫോടക വസ്തുക്കൾ കൊണ്ടു വന്ന മൂന്ന് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.