ബംഗാൾ വോട്ടെടുപ്പിൽ ഇ.വി.എം തകരാർ, സംഘർഷം

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആദ്യമണിക്കൂറുകളിൽ വിവിധ ഇടങ്ങിൽ സംഘർഷം. വ്യാപക നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇ.വിഎമ്മുകളും വ്യാപകമായി പണിമുടക്കി. ഹൗറ, ചപ്ര, ശാന്തിപൂർ, നിംതല, ഭംഗർ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തു. ഹൗറയിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് 8.30നാണ് പോളിങ് തുടങ്ങിയത്. വോട്ടിങ് യന്ത്രം തകരാറിനെത്തുടർന്ന് ഇവിടെ വോട്ടിങ് ആരംഭിക്കാനുള്ള ശ്രമങ്ങൾ മൂന്നുതവണ പരാജയപ്പെട്ടു. ഇത് പ്രതിഷേധനത്തിനടയാക്കുകയായിരുന്നു. ഒരുകൂട്ടം ആളുകൾ വോട്ടിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചതായും ഏതാനും പേരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ടുപോയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിംതലയിലും 140-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് രാവിലെ 7.30 ആയിട്ടും ആരംഭിച്ചിരുന്നില്ല. ഇത് വോട്ടർമാർക്കിടയിൽ സംഘർഷത്തിന് കാരണമായി. രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസം പുലർച്ചെതന്നെ ചില ഭാഗങ്ങളിൽ അക്രമവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പോളിംഗ് ബൂത്തിൽ നിന്ന് തന്റെ പ്രതിനിധിയെ പുറത്താക്കിയതിനെ തുടർന്ന് എന്റലി സീറ്റിലെ ബി.ജെ.പി സ്ഥാനാർഥി പ്രിയാന ടിബ്രെവാൾ പോളിങ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും വാക്കുതർക്കത്തിനിടയാക്കി. ബൂത്ത് വളരെ ചെറുതായതിനാൽ ഏജന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുണ്ട്. ഇവിടെ തൃണമൂൽ സ്ഥാനാർഥിയുടെ പ്രതിനിധിയും ഇക്കാര്യം ചൂണ്ടിക്കാട്ടി പോളിങ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാക്കി.

കേന്ദ്രസേന ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയാണെന്ന് ത്രിണമൂൽ നേതാക്കൾ ആരോപിച്ചു. സംസ്ഥാന സർക്കാരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഭരണ ഉദ്യോഗസ്ഥരെയും മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ബംഗാൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുയാണെന്നും ത്രിണമൂൽ ആരോപിക്കുന്നു. ശാന്തിപൂരിലെ 16-ാം വാർഡിലുള്ള ബിജെപി ക്യാമ്പ് ഓഫീസ് ബുധനാഴ്ച രാവിലെ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ, ഒരു ഐ.എസ്.എഫ് ഏജന്റിനെ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതായി ആരോപണങ്ങൾ ഉയരുകയും തര്‍ക്കത്തിനിടയാക്കുകയും ചെയ്തു.

മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭബാനിപൂരും ഇന്നാണ് വോട്ടെടുപ്പ്. 2011, 2016, 2021 വർഷങ്ങളിൽ മമത ബാനർജി വിജയിച്ച ഭബാനിപൂർ തൃണമൂലിന്റെ ശക്തികേന്ദ്രമാണ്. ഈ മേഖലയിലെ 111 സീറ്റുകളിൽ 91 എണ്ണം കരസ്ഥമാക്കിയതോടെയാണ് കഴിഞ്ഞ തവണ തൃണമൂൽ ഹാട്രിക് വിജയം നേടിയത്. ഉത്തര ബംഗാളിൽ വിജയം നേടിയെങ്കിലും തലസ്ഥാന നഗരിയിലും തെക്കൻ ബംഗാളിലും മോശം പ്രകടനമാണ് ബി.ജെ.പി നടത്തിയിരുന്നത്. സി.പി.എമ്മും കോൺഗ്രസും സ്വന്തം വോട്ട് നിലനിർത്താനുള്ള കഠിന ശ്രത്തിലാണ്.

Tags:    
News Summary - EVM 'Glitch', Violence During Early Hours Of Polling In Bengal Phase 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.