Posted On
date_range Updated On
date_range ഇന്ത്യയിൽ എല്ലാവരും ഹിന്ദുവായാണ് ജനിക്കുന്നത് –മോഹൻ ഭാഗവത്
ന്യൂഡൽഹി: ഇന്ത്യയിൽ ഏതൊരാളും ജനിക്കുന്നത് ഹിന്ദുവായിട്ടാണെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. മധ്യപ്രദേശിൽ നടത്തിയ സന്ദർശനത്തിനിടെ പ്രസംഗിക്കുേമ്പാഴാണ് മോഹൻ ഭഗവതിെൻറ പരാമർശം.
ഹിന്ദുക്കളിൽ വിഗ്രഹാരാധകരും അല്ലാത്തവരുമുണ്ട്. ദേശീയത കൊണ്ട് മുസ്ലിംകൾ പോലും ഹിന്ദുക്കളാണ്. വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് അവർ മുസ്ലിംകളായിരിക്കുന്നത്. ഇംഗ്ലീഷുകാർ ഇംഗ്ലണ്ടിൽ ജീവിക്കുന്നു, അമേരിക്കക്കാർ അമേരിക്കയിലും ജർമനിക്കാർ ജർമനിയിലും ഹിന്ദുക്കൾ ഹിന്ദുസ്താനിലും ജീവിക്കുന്നു. മുസ്ലിം രാഷ്ട്രീയ മഞ്ചിെല അംഗങ്ങൾ ഭാരത് മാതാവിെൻറ പേരിൽ പൂജ അനുഷ്ഠിച്ചാൽ അതിൽ ഒരു അൽഭുതവുമില്ല. കാരണം അവർ ഹിന്ദുക്കളാണ്. ജനങ്ങൾ ജാതിക്കും മതത്തിനും ഭാഷക്കും അതീതമായി ഉയരണമെന്നും ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.