Posted On
date_range Updated On
date_range ഭാര്യയുമായി വഴക്കിട്ട പൊലീസുകാരൻ കുട്ടികളെ കഴുത്തറുത്ത് കൊന്നു
അഹമ്മദാബാദ്: ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. കൊലക്ക് ശേഷം പൊലീസുകാരൻ തന്നെ സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
സുഖ്ദേവ് സിയാൽ എന്ന പൊലീസുകാരനാണ് ക്രൂരകൃത്യം നടത്തിയത്. പൊലീസ് ക്വാർട്ടേഴ്സിലെ താമസക്കാരനായ സുഖ്ദേവ് ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് രൂക്ഷമായതോടെ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് ഇയാൾ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കുശാൽ (എട്ട്), ഉദ്ധവ് (അഞ്ച്), മൻമീത് (മൂന്ന്) എന്നീ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഇയാൾ തന്നെ സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങളും കത്തിയുമായി ഇരിക്കുന്ന സുഖ്ദേവിനെയുമാണ് കണ്ടത്. സുഖ്ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.