ചെന്നൈ: വിമാനത്തിലേതിനു കണക്കെ ഒരു ട്രെയിൻയാത്ര. അതും ഇന്ത്യൻ റെയിൽപാളത്തിലൂടെ. വ ാ പൊളിക്കേണ്ട. ശതാബ്ദി എക്സ്പ്രസ് െട്രയിനുകൾക്കു പകരം ഒാടിക്കാനായി ഇന്ത്യയിൽതന്നെ എൻജിനില്ലാത്തൊരു ട്രെയിൻ അണിയിച്ചൊരുക്കിയപ്പോൾ കൈവന്നത് 18 വയസ്സിെൻറ ചുറുചുറുക്ക്. അപ്പോൾ പേരും അതുതന്നെയാക്കി. െട്രയിൻ 18. പേക്ഷ, 2018ൽ നിർമിക്കാൻ തുടങ്ങിയതുകൊണ്ടാണ് പേരിൽ 18 എന്നാണ് ഒൗദ്യോഗിക ഭാഷ്യം. തൂവെള്ളയിൽ നീലവരക്കുറി വരച്ച ശകടം ഇൗ മാസം 29 മുതൽ പരീക്ഷണ ഒാട്ടം തുടങ്ങും.
മെയ്ഡ് ഇൻ ഇന്ത്യ എന്നത് വെറും അവകാശവാദമല്ല. അടിമുടി നിർമാണം ഇന്ത്യയിലാണ്. ഇത്തരത്തിലുള്ള രാജ്യത്തെ ഒന്നാമൻ. ചെന്നൈ പെരമ്പൂർ ഇൻറഗ്രൽ കോച്ച് ഫാക്ടറിയാണ് ഇൗറ്റുപുര. മണിക്കൂറിൽ 160 കിലോമീറ്റർ കൂകിപ്പായും. 100 കോടിയാണ് നിർമാണച്ചെലവ്. നിർമാണം വിദേശത്തായിരുന്നെങ്കിൽ 150 കോടി ആയേനെ. 16 കോച്ചുണ്ട്. രണ്ടെണ്ണം എക്സിക്യൂട്ടിവ്. സീറ്റിലിരുന്നാൽ നട്ടംതിരിയില്ല; വട്ടം തിരിയാം.
ഒാരോ സീറ്റിനുമുണ്ട് വിഡിയോ സ്ക്രീൻ. എവിടെയെത്തി എന്നതിന് ഉത്തരം നൽകാൻ ജി.പി.എസ് സംവിധാനമുണ്ട്. താനേ അടയുന്ന വാതിൽ, വൈഫൈ, വാക്വം സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മികച്ച ടോയ്ലറ്റുകൾ തുടങ്ങി സൗകര്യങ്ങൾ വേറെ. ഒാരോ കോച്ചിലുമുണ്ട് ചക്രക്കസേരക്കുള്ള സംവിധാനങ്ങൾ. യാത്രക്കാരും ഡ്രൈവറും തമ്മിൽ പുലബന്ധമില്ലെന്നതാണ് ട്രെയിനിലെ പൊതുരീതി. എന്നാൽ, ഇതിൽ അങ്ങനെയല്ല. അത്യാവശ്യ ഘട്ടത്തിൽ യാത്രക്കാർക്ക് ഡ്രൈവറോട് മിണ്ടാം.
രണ്ടറ്റത്തുമുണ്ട് ഡ്രൈവർ കാബിൻ. അതിനാൽ മെട്രോ ട്രെയിൻപോലെ ഏതു ഭാഗത്തേക്കും പാളത്തിലൂടെ പായും. കോച്ചെല്ലാം ശീതീകരിച്ചതാണ്. കോച്ചൊന്നിന് ആറ് എന്ന കണക്കിൽ സി.സി.ടി.വി കാമറയുണ്ട്. പല വിവരങ്ങൾ തെളിയുന്ന ഡിസ്പ്ലേ േബാർഡുകളാണ് മറ്റൊന്ന്. വൈദ്യുതി വിതരണ സംവിധാനം കോച്ചുകളുടെ അടിഭാഗത്താണ് ഒരുക്കിയിരിക്കുന്നത്. ഒാരോ കോച്ചിനും പ്രത്യേകം പ്രത്യേകം. അതുകൊണ്ടുതന്നെ ഇതിന് പ്രത്യേക എൻജിൻ ആവശ്യമില്ല. എൻജിനില്ലാതെ നീളത്തിൽ പായുന്നതിെൻറ ഗുട്ടൻസ് അപ്പോൾ പിടികിട്ടിയില്ലേ. ഇനിയിത് നിറച്ചാളെ കയറ്റി പാളത്തിലൂടെ പായുന്നതാണ് കാണാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.