Posted On
date_range Updated On
date_range കശ്മീരിൽ സൈന്യവുമായിഏറ്റുമുട്ടൽ: മൂന്ന് ഹിസ്ബുൽ തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു.
ജാവേദ് അഹമദ് ഷേഖ്, ആക്വിബ്, ദാവൂദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. സുരക്ഷാ ഉദ്യേഗസ്ഥർക്കാർക്കും പരിക്കില്ല. റാഡ്പുഗ് വില്ലേജിലെ മഹ്ഗാം മേഖലയിൽ ബുധനാഴ്ച രാവിലെ 7.30ഒാടുകൂടിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സൈന്യം മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റമുട്ടൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.