Posted On
date_range Updated On
date_range കുൽഗാമിലെ കദറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ചു പേരെ സുരക്ഷാസേന വധിച്ചു
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. കുൽഗാമിലെ കദർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഭീകരർ ഒളിവിൽ കഴിയുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. സുരക്ഷാസേനക്ക് നേരെ ശക്തമായ വെടിവെപ്പാണ് ഭീകരർ നടത്തിയത്. സുരക്ഷാസേന പ്രത്യാക്രമണം നടത്തി.
ഡിസംബർ മൂന്നിന് ശ്രീനഗറിലെ ഏറ്റുമുട്ടലിൽ ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഗംഗാഗീർ, ഗാന്ദർബാൽ എന്നിവിടങ്ങളിൽ സിവിലിയന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.