Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ കുപ് വാരയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കുപ് വാര ജില്ലയിലെ മച്ചൽ സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്.
കുപ് വാര പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഭീകരർക്കായി തിരച്ചിൽ നടത്തിയത്. കൂടുതൽ ഭീകരർക്കായി പ്രദേശം വളഞ്ഞ് സേന തിരച്ചിൽ ഊർജിതമാക്കി.
രാവിലെ കുപ് വാരിലെ നിയന്ത്രണരേഖയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന പരാജയപ്പെട്ടിരുന്നു. സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സംയുക്ത നീക്കമാണ് നടത്തിയത്.
ഞായറാഴ്ച ബാരാമുല്ലയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.