കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സേന വധിച്ചു, ജവാന് പരിക്ക്

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു.  തിങ്കളാഴ്ച വൈകിട്ട് ബുദ്ഗാമിലെ ചരാരെ ശെരീഫ് ഏരിയയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റിരുന്നു.

സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് സെൻട്രൽ കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ നടത്തിയത്. പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

വെടിവെപ്പിനെ തുടർന്ന് നൗഹാർ ഗ്രാമത്തിലേക്കുള്ള പ്രവേശന മാർഗങ്ങൾ അടച്ച സേന തെരച്ചിൽ ഊർജിതമാക്കി. മൂന്നു ഭീകരർ പ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.