കേരള, കർണാടക, തമിഴ്നാട് പൊലീസ്-വനം അധികൃതർ യോഗം ചേർന്നപ്പോൾ
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക ഭാഗമായി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്-വനം മേധാവികൾ തമിഴ്നാട് മുതുമല കടുവസങ്കേതം ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു.
നിരോധിത സാധനങ്ങളുടെ അനധികൃത കടത്തുകൾ, മാവോവാദി സാന്നിധ്യം തുടങ്ങിയവ നിരീക്ഷിക്കാനും തടയാനും കേരള, കർണാടക, തമിഴ്നാട് പൊലീസ് സഹകരിച്ച് പ്രവർത്തിക്കും.
തമിഴ്നാട് കോയമ്പത്തൂർ മേഖല ഡി.ഐ.ജി ശരവണ സുന്ദർ അധ്യക്ഷത വഹിച്ചു. കർണാടക ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് പത്മിനി സാധു, തമിഴ്നാട് നീലഗിരി എസ്.പി സുന്ദര വടിവേലു, ഈറോഡ് എസ്.പി ജി. ജവഹർ, മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് എസ്. ശശിധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.