Posted On
date_range Updated On
date_range മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്രക്ക് കോവിഡ്
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്രക്കും തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും വീട്ടുനിരീക്ഷണത്തിലാണ്. വീട്ടിലിരുന്ന് ജോലികൾ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു.
ഏപ്രിൽ 13നാണ് 24ാമത് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റെടുത്തത്.
ബംഗാൾ തെരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ബംഗാളിൽ ഇനി മൂന്നുഘട്ട തെരഞ്ഞെടുപ്പ് കൂടി നടക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.