തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്​ ചില അധികാരങ്ങൾ നൽകണം​: സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്​ ചില അധികാരങ്ങൾ നൽകണ​മെന്നും എന്നാൽ മാത്രമേ സർക്കാരിന്​ പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നും സുപ്രീംകോടതി. കേന്ദ്ര സർക്കാരും അരവിന്ദ്​ കെജരിവാളും തമ്മിലുള്ള കേസ്​ പരിഗണക്കവെയാണ്​ സുപ്രീംകോടതി പരാമർശം​. കേസ്​ ജനുവരി 18ന്​ കോടതി വീണ്ടും പരിഗണിക്കും.

2015ലാണ്​ ഡൽഹിയിൽ അരവിന്ദ്​ കെജരിവാളി​െൻറ നേതൃത്വത്തിൽ ആം ആദ്​മി സർക്കാർ അധികാരത്തിലെത്തിയത്​. എന്നാൽ പിന്നീട്​ കേന്ദ്ര സർക്കാർ നോമിനിയായ ലെഫ്​റ്റനെൻറ്​ ഗവർണറും ഡൽഹി സർക്കാരും തമ്മിൽ പ്രശ്​നങ്ങളുടലെടുക്കുകയായിരുന്നു. സർക്കാർ തീരുമാനങ്ങളെടുക്കുന്നതിന്​ മുമ്പ്​ ലെഫ്​റ്റനെൻറ്​ ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. ഇതാണ്​ ​കെജരിവാളിനെ ചൊടിപ്പിച്ചത്​. ഉദ്യോഗസ്​ഥരുടെ നിയമനങ്ങളിലടക്കം ഇത്തരത്തിൽ സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടി. ഗവർണറെ മുൻ നിർത്തി പ്രധാനമന്ത്രി ഡൽഹി ഭരണത്തെ നിയന്ത്രിക്കുകയാണെന്നാണ്​ കെജരിവാളി​െൻറ ആരോപണം.

എന്നാൽ ഡൽഹിക്ക്​ പൂർണ സംസ്​ഥാന പദവി ഇല്ലാത്തതിനാൽ പല തീരുമാനങ്ങൾക്കും ഗവർണറുടെ അനുമതി വാങ്ങേണ്ടി വരുമെന്നാണ്​ കേന്ദ്ര സർക്കാരി​െൻറയും ലെഫ്​റ്റനെൻറ്​ ഗവർണറുടെയും നിലപാട്​. തർക്കം സംബന്ധിച്ച്​ കേസിൽ ഡൽഹി ഹൈകോടതിയിൽ നിന്ന്​ ഡൽഹി സർക്കാറിന്​ പ്രതികുല വിധിയുണ്ടായിരുന്നു. ഇൗ വിധിക്കെതിരെയാണ്​ കെജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്​.

ജൂലായിൽ കെജരിവാൾ യൂട്യൂബിൽ പോസ്​റ്റ്​ ചെയ്​ത വി​ഡിയോവിൽ കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും ലെഫ്​റ്റനെൻറ്​ ഗവർണറെ ഉപയോഗിച്ച്​ ഡൽഹി ഭരണത്തെ നിയന്ത്രിക്കുകയാണെന്ന്​ ആരോപിച്ചിരുന്നു.
 

Tags:    
News Summary - Elected Government Must Have Power: Supreme Court About Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.