Posted On
date_range Updated On
date_range ഭാര്യക്ക് ക്രൂരമർദനം; കൊച്ചുമകൻ പകർത്തിയ വിഡിയോ വൈറലായതോടെ ആത്മീയ അധ്യാപകൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ആത്മീയ അധ്യാപകൻ അറസ്റ്റിൽ. മർദനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അറസ്റ്റ്.
70കാരനാണ് ആത്മീയ അധ്യാപകൻ. കല്യാണ ടൗണിലെ വീട്ടിൽവെച്ച് ഇയാൾ ഭാര്യയെ മർദിക്കുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് വിഡിയോ.
വയോധികയെ അടിക്കരുതെന്ന് ആത്മീയ അധ്യാപകനോട് കൊച്ചുമക്കൾ അഭ്യർഥിക്കുന്നത് വിഡിയോയിൽ കാണാം. കൊച്ചുമകനാണ് സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
വയോധികയെ ബക്കറ്റുെകാണ്ട് ക്രൂരമായി അടിക്കുന്നത് വിഡിയോയിൽ കാണാം. വെള്ളത്തിന്‍റെ പേരുപറഞ്ഞായിരുന്നു മർദനം. വയോധികയുടെ പരാതിയിൽ 70കാരനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.