മമത ബാനർജി.

ഷിൻഡെ സർക്കാർ അധാർമികവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മമത

കൊൽക്കത്ത: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സർക്കാരിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപവത്കരണം അധാർമികവും ജനാധിപത്യ വിരുദ്ധവുമാണെന്നും മമത പ്രതികരിച്ചു.

ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതിൽ പരാജയപ്പെട്ടതിനാൽ സർക്കാർ ഉടൻ തകരുമെന്ന് മമത അവകാശപ്പെട്ടു. മഹാരാഷ്ട്രയിൽ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ താഴെ ഇറക്കാൻ ബി.ജെ.പി പണത്തെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.

ശിവസേന എം.എൽ.എമാരെ അസമിലേക്ക് കടത്തി അവർക്ക് പണമുൾപ്പടെ പലതും എത്തിച്ച് കൊടുത്തു. പക്ഷെ തന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ബി.ജെ.പി തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.

ബി.ജെ.പി അധികാരം ദുരുപയോഗം ചെയ്തതിനാൽ ഈ സർക്കാർ അധിക കാലം തുടരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് അധാർമികവും ജനാധിപത്യ വിരുദ്ധവുമായ സർക്കാരാണ്. അവർ സർക്കാർ രൂപീകരിച്ചിരിക്കാം. പക്ഷെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ അവർക്ക് സാധിച്ചിട്ടില്ല- മമത പറഞ്ഞു.

വിമത എം.എൽ.എമാർക്ക് അസമിൽ ഇത്രയും വലിയ ആഡംബര ജീവിതം നൽകാൻ ബി.ജെ.പിക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും മമത ചോദിച്ചു. പണത്തിന് പുറമേ അവർക്ക് എന്തെല്ലാം വിതരണം ചെയ്തുവെന്ന് പോയന്വേഷിക്കൂ. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ പുറത്താക്കുമെന്നും മമത കൂട്ടിച്ചേർത്തു.

Tags:    
News Summary - Eknath Shinde's Government Is "Unethical, Undemocratic"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.