Posted On
date_range Updated On
date_range രാജസ്ഥാനിൽ എട്ടുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊന്നശേഷം പൊട്ടകിണറ്റിലെറിഞ്ഞു
ജയ്പുർ: രാജസ്ഥാനിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതൻ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പൊട്ടകിണറ്റിൽ എറിയുകയും ചെയ്തു.
ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ മൃതദേഹം പൊട്ടകിണറ്റിൽനിന്ന് ലഭിച്ചതായും വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് കിണറെന്നും ഛോട്ടി സദ്രി പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ രവീന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചോദ്യം ചെയ്യാനായി അര ഡസനോളം പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.