ഒന്നും രണ്ടുമല്ല; ഒറ്റ ബൈക്കിൽ എട്ടുപേർ അഭ്യാസ പ്രകടനം, യുവാക്കൾ കസ്റ്റഡിയിൽ -വിഡിയോ

ഹൈദരാബാദ്: ഹൈദരാബാദിൽ എട്ടുപേർ ഒരു ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി. സംഭവം സാമൂഹിക മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് അഭ്യാസം നടത്തിയ യുവാക്കളെയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ രംഗ റെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗർ ട്രാഫിക് പൊലീസ് പരിധിയിലുള്ള ഗഗൻപഹാഡിന് സമീപമാണ് സംഭവം നടന്നത്.

പ്രാഥമിക അന്വേഷണത്തിൽ അഭ്യാസ പ്രകടനത്തിൽ പ്രവയപൂർത്തിയാകാത്തവർ അടക്കം ഉള്ളതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിഡിയോയിൽ, ആൺകുട്ടികളിൽ ഒരാൾ ബൈക്ക് ഓടിക്കുമ്പോൾ മറ്റുള്ളവർ അപകടകരമായ പ്രകടനം നടത്തുന്നതും ഒരു സുഹൃത്ത് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം.

സംഭവം ഓൺലൈനിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊതു റോഡിൽ സാഹസികമായും അശ്രദ്ധമായും നിയമവിരുദ്ധമായി പ്രകടനം നടത്തുന്നത് ഇടക്കിടെ ഉണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.

നേരത്തെ, ഷംഷാബാദിനടുത്തുള്ള ഔട്ടർ റിംഗ് റോഡിൽ രണ്ട് ആഡംബര കാറുകൾ അപകടകരമായ അഭ്യാസ പ്രകടനം നടത്തിയത് പൊലീസ് കണ്ടെത്തിയിരുന്നു. തിരക്കേറിയ റോഡിൽ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Not one or two; Eight people on one bike perform stunt, bike and youth in custody - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.