ഹവാല കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഡി കസ്റ്റഡിയിൽ

മുംബൈ: ഹവാല ഇടപാട് കേസിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇഖ്ബാൽ കസ്കറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി ) കസ്റ്റഡിയിലെടുത്തു. കെട്ടിട നിർമാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന താണെ ജയിലിൽ നിന്നാണ് ഇ ഡി കസ്റ്റഡിയിലെടുത്തത്.

ഹവാല കേസുമായി ബന്ധപ്പെട്ട് ഇ ഡി ചൊവ്വാഴ്ച ദാവൂദിന്റെ സഹോദരി പരേതയായ ഹസീന പാർക്കാറുടെ വീട് ഉൾപ്പെടെ പത്തിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ദാവൂദിന്റെ വലംകൈയായ ചോട്ടാ ശക്കീലുമായി അടുത്ത ബന്ധമുള്ള സലിം ഫ്രൂട്ടിനെ കസ്റ്റഡിയിലെടുത്തു മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി.

ദാവൂദ് ഉൾപ്പെടെ പത്തോളം പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ ) ഭീകരവാദം, ഹവാല കുറ്റങ്ങളാരോപിച്ച് കേസെടുത്തിരുന്നു. ഇതിനു സമാന്തരമായാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി എം എൽ എ നിയമപ്രകാരം ഇഡിയും കേസെടുത്തത്.

Tags:    
News Summary - ED takes custody of Dawood Ibrahim's jailed brother Iqbal Kaskar in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.