ഇ.ഡി റെയ്ഡ്; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിൽ ഇ.ഡി നടത്തുന്ന റെയ്‌ഡിനെ ശക്തമായി അപലപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഇത്തരത്തിലുള്ള നടപടികൾ ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നു എന്നും സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.

'മുൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഇത്തരത്തിലുള്ള നടപടികൾ ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നു.

പിണറായി വിജയനെ 'ബി.ജെ.പി ഇതുവരെ ലക്ഷ്യം വെക്കാത്തത്' എന്തുകൊണ്ടെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നു! - എന്ന് സ്റ്റാലിൻ പറഞ്ഞു.

ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയും ഹൈകോടതിയെ സമീപിച്ചു. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈകോടതി ഈ ഹരജികൾ പൂർണ്ണമായും തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു. തുടർന്നാണ് ഇന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തുന്നത്.

Tags:    
News Summary - ED raid; MK Stalin indirectly criticizes Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.