Posted On
date_range Updated On
date_range ഇ.ഡി ജോയന്‍റ് ഡയറക്ടർ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയായേക്കും
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ജോയന്‍റ് ഡയറക്ടർ രാജേശ്വർ സിങ് ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചേക്കും. ലഖ്‌നോവിൽ ജോയന്‍റ് ഡയറക്ടറായി നിയമിതനായ രാജേശ്വർ സിങ് കഴിഞ്ഞവർഷം ആഗസ്റ്റിൽ നൽകിയ വി.ആർ.എസ് അപേക്ഷ ബന്ധപ്പെട്ട വകുപ്പ് അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. സാഹിബാബാദിൽനിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന.
2ജി സ്‌പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കല്‍ക്കരി കുംഭകോണം തുടങ്ങിയ സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് രാജേശ്വര്‍ സിങ്. 2015 മുതല്‍ പൂര്‍ണമായും ഇ.ഡിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐ മുന്‍ ഡയറക്ടർ അലോക് വർമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.