Posted On
date_range Updated On
date_range സാമ്പത്തിക സംവരണം കേന്ദ്രത്തിെൻറ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് മായാവതി
ലഖ്നോ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് വിദ്യാഭ്യാസത്തി ലും തൊഴിലിലും പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി. ഇതിനെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമെന്നും രാഷ്ട്രീയ നാടകമെന്നും അവർ വിശേഷിപ്പിച്ചു.
അങ്ങനെയാണെങ്കിൽകൂടി അപക്വമായ ഇൗ നീക്കത്തെ തെൻറ പാർട്ടി സ്വാഗതം ചെയ്യുന്നതായും മായാവതി പറഞ്ഞു. തീരുമാനം കൈക്കൊണ്ട സമയത്തെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്ത് രംഗത്തുവന്നതിന് പിന്നാലെയാണ് മായാവതിയുടെയും പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.