ന്യൂഡൽഹി: രാജ്യത്തെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം സാമ്പത്തികസംവരണം പൂർണതേ ാതിൽ നടപ്പാവില്ല. 25 ശതമാനം സീറ്റ് വർധിപ്പിക്കാൻ അനുവദിച്ചുകൊണ്ട് സാമ്പത്തിക സം വരണം നടപ്പാക്കുമെന്നാണ് മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞദിവ സം പ്രഖ്യാപിച്ചത്. എന്നാൽ, അതിനൊത്ത് അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കാനാവില്ല.
ച ുരുങ്ങിയത് രണ്ടു വർഷമെടുക്കാതെ സംവരണം നടപ്പാക്കാനാവില്ലെന്ന് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ പറയുന്നു. സ്വകാര്യ വിദ്യാലയങ്ങളിൽ സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് മറ്റൊരു ബുദ്ധിമുട്ടു കൂടിയുണ്ട്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ വിദ്യാലയങ്ങളിലെ ഉയർന്ന ഫീസ് താങ്ങാനാവില്ല. ഇക്കാര്യത്തിലടക്കം വ്യക്തമായ മാനദണ്ഡങ്ങൾ വന്നിട്ടില്ല. സ്വകാര്യസ്ഥാപനങ്ങൾ ആശങ്കയിലുമാണ്.
സ്വകാര്യ മേഖലയിൽ സാമ്പത്തിക സംവരണത്തിനൊപ്പം പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി സംവരണംകൂടി ഫലപ്രദമായി നടപ്പാക്കേണ്ടിവരും. ഇതിന് നിയമം നേരേത്ത തന്നെയുണ്ടെങ്കിലും പ്രായോഗികതലത്തിൽ ക്രമീകരണമായിട്ടില്ല.
ഇക്കാര്യത്തിലും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകേണ്ടി വരും. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം നിശ്ചയിക്കുന്നതിലെ സങ്കീർണതകൾക്ക് ഒപ്പമാണ് ഇക്കാര്യങ്ങൾ. സാമ്പത്തിക സംവരണാനുകൂല്യം കിട്ടുന്നതിനുള്ള വരുമാനപരിധി നിശ്ചയിക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് അധികാരം ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.