Posted On
date_range Updated On
date_range ഡൽഹിയിൽ വീണ്ടും ഭൂചലനം; 2.6 തീവ്രതയാണ് രേഖപ്പെടുത്തിയത്
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച വൈകുന്നേരമാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നേപ്പാളിൽ 5.6 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ഡൽഹിയിലും ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായിരുന്നു.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണു ഭൂചലനത്തിെൻറ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു. അത്യാഹിതങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള സോൺ അഞ്ചിലാണ് ഡൽഹിയിലുള്ളത്. ഭൂചലനത്തിൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.