Posted On
date_range Updated On
date_range പഞ്ചാബിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 3.42നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂനിരപ്പിൽ നിന്ന് 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിന്‍റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ മേഖലകളിൽ അനുഭവപ്പെട്ടിരുന്നു. നേപ്പാളിൽ തന്നെ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.