Posted On
date_range Updated On
date_range മേഘാലയയിൽ 4.7 തീവ്രതയിൽ ഭൂചലനം
ഷില്ലോങ്: വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അനുഭവപ്പെട്ടത്. രാവിലെ എട്ടുമണിയോടെ ഏതാനും സെക്കൻറുകൾ നീണ്ട ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഒമ്പതുമണിയോടെ തീവ്രതയേറിയ ചലനം ഉണ്ടാവുകയായിരുന്നു.ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇൗസ്റ്റ് ഗാരോ ഹിൽ ജില്ലയിലെ മലമ്പ്രദേശത്ത് 60 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രമെന്ന് റീജണൽ സീസ്മോളജിക്കൽ സെൻറർ അധികൃതർ അറിയിച്ചു.
ഭൂചലന സാധ്യതാ മേഖലയിൽ പെടുന്ന സംസ്ഥാനമാണ് മേഘാലയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.