Posted On
date_range Updated On
date_range ഇ–വിസ ചട്ടം ഇന്നുമുതൽ ഉദാരം
ന്യൂഡൽഹി: ഉദാരമാക്കിയ വിസ ചട്ടങ്ങൾ ശനിയാഴ്ച പ്രാബല്യത്തിൽ. ഇ- ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ എന്നീ പുതിയ ഉപവിഭാഗങ്ങൾ ഇനിയുണ്ടാവും. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽ നിന്ന് നാലു മാസം വരെയാക്കി. ഇ-വിസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽ നിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ വിസ അനുവദിക്കും. വിദേശികളുടെ വരവ് കൂട്ടുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം. ഇ-വിസ സൗകര്യം 161 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ലഭ്യമാണ്. 24 വിമാനത്താവളങ്ങൾ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങൾ വഴിയും വരാം. ചെന്നൈ, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.