വൈകോയും മകൻ ദുരൈ വയ്യാപുരിയും
Posted On
date_range Updated On
date_range 'മക്കൾ രാഷ്ട്രീയം' എം.ഡി.എം.കെയിലും; വൈകോയുടെ മകൻ ദുരൈ വയ്യാപുരി എം.ഡി.എം.കെ നേതൃപദവിയിലേക്ക്
ചെന്നൈ: വൈകോ നയിക്കുന്ന മറുമലർച്ചി ദ്രാവിഡ കഴക(എം.ഡി.എം.കെ)ത്തിലും 'മക്കൾ രാഷ്ട്രീയം'. എം.ഡി.എം.കെ ആസ്ഥാന സെക്രട്ടറിയായി വൈകോയുടെ മകൻ ദുരൈ വയ്യാപുരി നിയമിക്കപ്പെട്ടു. ചെന്നൈയിലെ പാർട്ടി ഒാഫിസായ 'തായക'ത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ നടന്ന രഹസ്യ വോെട്ടടുപ്പിൽ 106 പേരിൽ 104 പേർ ദുരൈ വയ്യാപുരിയുടെ നിയമനത്തെ അനുകൂലിച്ചു.
ദുരൈ വയ്യാപുരി ഭാരവാഹിയായത് 'മക്കൾ രാഷ്ട്രീയ'ത്തിെൻറ ഭാഗമല്ലെന്നും പ്രവർത്തകർ ആഗ്രഹിച്ചതിെൻറ ഫലമാണെന്നും വൈകോ വിശദീകരിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി യോജിച്ച് പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് 49കാരനായ ദുരൈ വയ്യാപുരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.