Posted On
date_range Updated On
date_range മദ്യലഹരിയിൽ വാഹനം റെയിൽപാളത്തിൽ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം
ചണ്ഡിഗഡ്: ട്രെയിനെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹനം റെയിൽപാളത്തിൽ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവർ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഇക്കാര്യം ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി.
ഡൽഹിയിൽ നിന്നും ലുധിയാനയിലേക്ക് ട്രക്കുമായി പോകുന്നതിനിടെ റെയിൽപാളത്തിൽ വെച്ച് വാഹനം നിന്ന് പോവുകയായിരുന്നു. വണ്ടി സ്റ്റാർട്ടാവുന്നില്ലെന്ന് കണ്ട ഡ്രൈവർ വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ട്രാക്കിൽ വാഹനം ഉപേക്ഷിച്ചത് കണ്ട പ്രദേശവാസികളാണ് വിവരം ഉടൻ അധികൃതരെ അറിയിച്ചത്.
വാഹനം പാളത്തിൽ നിന്ന് മാറ്റിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്. ഒരു മണിക്കൂർ നേരത്തേക്ക് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടു പിന്നാലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ വണ്ടിയോടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.