Posted On
date_range Updated On
date_range ഗോവയിൽ മയക്കുമരുന്ന് വേട്ട; 54 ലക്ഷത്തിെൻറ ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തു
സിയോലിം: ഗോവയിൽ വൻ മയക്കുമരുന്ന് വേട്ട. 54,52,500 രൂപ വില വരുന്ന കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഗോവ പൊലീസ് പിടിച്ചെടുത്തു. 1.025 കിലോഗ്രാം കഞ്ചാവ്, 420 ഗ്രാം പൊടി രൂപത്തിലുള്ള മയക്കുമരുന്ന്, 115 ഗ്രാം ലഹരി ഗുളികകൾ എന്നി വയാണ് പിടികൂടിയത്.
മയക്കു മരുന്നുകളുമായി ചുക്വുഡി ജോൺസൺ എന്ന നൈജീരിയൻ പൗരനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ സിയോലിം എന്ന സ്ഥലത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതിയുടെ മാനദണ്ഡത്തിന് അനുസൃതമായാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.