പൗരത്വ ഭേദഗതി നിയമത്തിന്‍റെ കരട് 2024 മാർച്ച് 30നകം-കേന്ദ്ര മന്ത്രി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തിന്‍റെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി (സി.എ.എ) നിയമത്തിന്റെ അന്തിമ കരട് 2024 മാർച്ച് 30-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചില പ്രശ്‌നങ്ങൾ പരിഹരിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിലെ മതപീഡനത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകൾ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തിന്‍റെ പൗരത്വ അവകാശങ്ങൾ ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. അടുത്ത വർഷം മാർച്ചോടെ പൗരത്വ ഭേദഗതിയുടെ അന്തിമ കരട് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു -അജയ് മിശ്ര പറഞ്ഞു.

ബിൽ ഇരുസഭകളിലും പാസാക്കിയതാണ്. ലോക്‌സഭയിൽ നിന്ന് ചട്ടം രൂപീകരിക്കുന്നതിന് 2024 ജനുവരി 9 വരെ സമയപരിധിയുണ്ട്. രാജ്യസഭാ സമിതിക്ക് 2024 മാർച്ച് 30 വരെയും സമയപരിധിയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി മതുവ സമുദായത്തെയും പൗരത്വ ഭേദഗതിയും മാത്രമാണ് ഓർത്തത് -അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നടപ്പാക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് ഈ പ്രസ്താവനയോട് പ്രതികരിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ എം.പി സന്തനു സെൻ പറഞ്ഞു.

Tags:    
News Summary - Draft Citizenship Amendment Act by March 30, 2024 - Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.