Posted On
date_range Updated On
date_range ഡോ. ബഷീർ അഹ്മദ് ഖാൻ ഐ.എൻ.എല്ലിൽ
ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഓപൺ യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലറും ഉത്തരേന്ത്യയിലെ പഴയകാല മുസ്ലിം ലീഗ് നേതാവുമായ ഡോ. ബഷീർ അഹ്മദ് ഖാൻ ഇന്ത്യൻ നാഷനൽ ലീഗിൽ ചേർന്നു. ന്യൂഡൽഹിയിൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ പാർട്ടി അംഗത്വം നൽകി. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മുൻ സ്റ്റുഡന്റ്സ് യൂനിയൻ ചെയർമാൻ കൂടിയാണ് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ബശീർ അഹ്മദ് ഖാൻ.
ഐ.എൻ.എൽ കേരള ഘടകം പ്രസിഡന്റും സംസ്ഥാന തുറമുഖ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, ദേശീയ സമിതി അംഗം സി.പി അൻവർ സാദത്ത്, ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് റഫി അഹമ്മദ്ഖാൻ, ജനറൽ സെക്രട്ടറി ഖമർഅലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.