ജയ്പൂർ : രാജസ്ഥാനിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ട് സചിൻ പൈലറ്റ് വീണ്ടും രംഗത്ത്. പരസ്പരം ചെളിവാരിയെറിയുന്നതിൽ നിന്ന് പാർട്ടി പ്രവർത്തകർ വിട്ടു നിൽക്കണമെന്നാണ് പൈലറ്റ് പറഞ്ഞത്.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മുൻ ഉപമുഖ്യമന്ത്രികൂടിയായ സച്ചിൻ പൈലറ്റ്.
സച്ചിൻ പൈലറ്റിന്റെ 45-ാം ജന്മദിനത്തിന് ആശംസകൾ അറിയിക്കാൻ ഒത്തു കൂടിബയ അനുയായികളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നമുക്ക് പരസ്പരം പിന്തുണയ്ക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട, പക്ഷേ പരസ്പരം തരംതാഴ്ത്തരുത്. ആരെയെങ്കിലും പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ എതിർക്കാതിരിക്കുക. എല്ലാവരേയും ഒപ്പം കൊണ്ടുപോകണം. - അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ൽ രാജസ്ഥാനിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം പൈലറ്റ് മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിലെ മുതിർന്ന നേതാവും പരിചയസമ്പന്നനുമായ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേതുടർന്ന്, ഗെഹ്ലോട്ട് സർക്കാറിനെതിരെ വിമത പ്രവർത്തനങ്ങളും സചിൻ നടത്തിയിരുന്നു.
2023ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെങ്കിൽ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.