Posted On
date_range Updated On
date_range നായെ സ്കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത; വഴി തടഞ്ഞപ്പോൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
പാട്യാല: സ്കൂട്ടിയിൽ സഞ്ചരിക്കുന്ന സ്ത്രീകൾ നായെ കയറുകൊണ്ട് കെട്ടിവലിച്ചു. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം. സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. പാട്യാല ന്യൂ സെഞ്ചുറി എൻക്ലേവിലൂടെ രണ്ട് സ്ത്രീകളാണ് സ്കൂട്ടറിൽ പരിക്കേറ്റ നായെ കെട്ടിവലിച്ചുകൊണ്ട് പോയത്. ഇതുകണ്ട പ്രദേശത്തെ കുട്ടികൾ വാഹനം തടയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ സ്ത്രീകൾ പരിക്കേറ്റ നായെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
മൃഗങ്ങളോടുത്ത ക്രൂരത തടയൽ നിയമപ്രകാരം സംഭവത്തിൽ കേസ് എടുത്തതായി സെഞ്ചുറി എൻക്ലേവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗുർമീത് സിങ് പറഞ്ഞു. സ്ത്രീകൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.