ആളുമാറി; ഡൽഹിയിൽ തലക്ക് പരിക്കേറ്റ രോഗിക്ക് കാലിൽ ശസ്ത്രക്രിയ
ന്യൂഡൽഹി: തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗിക്ക് കാലിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി. ഡൽഹി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കാണ് ഗുരുതര പിഴവ് സംഭവിച്ചത്. വാഹനാപകടത്തിൽ തലക്ക് ചെറിയ പരിക്കേറ്റ വിജേന്ദ്ര ത്യാഗിയെന്നയാളെ ശുശ്രുത ട്രോമ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസമെത്തിയ ഡോക്ടർ ആളുമാറി ഇയാളുടെ കാലിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയതായി വിജേന്ദ്ര ത്യാഗി അറിയിച്ചു.
അനസ്തേഷ്യ നൽകിയതിനാൽ താൻ ഒന്നും അറിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നേരത്തെ, ഡൽഹിയിലെ എയിംസിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉദരസംബന്ധമായ അസുഖം കാരണം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവതിയെ ഡയാലിസിസിന് വിധേയമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.