Posted On
date_range Updated On
date_range ഡി.എം.കെ മുന്നണി 33 സീറ്റുകൾ നേടുമെന്ന് സർവേഫലം
ചെന്നൈ: പുതുച്ചേരി ഉൾപ്പെടെ തമിഴ്നാട്ടിലെ 40 ലോക്സഭ മണ്ഡലങ്ങളിൽ 33 എണ്ണത്തിൽ ഡി.എം .കെ മുന്നണി വിജയിക്കുമെന്ന് സർവേഫലം. അണ്ണാ ഡി.എം.കെ അഞ്ച് സീറ്റിലും അമ്മമക്കൾ മുന്നേറ്റ കഴകം രണ്ട് സീറ്റിലും വിജയിക്കും. ചെന്നൈ ലയോള കോളജിലെ പൂർവവിദ്യാർഥി സംഘടനയായ ‘പൺപാട്ട് മക്കൾ തൊടർപകം’ ആണ് മാർച്ച് 17 മുതൽ ഏപ്രിൽ മൂന്നുവരെ സർവേ നടത്തിയത്.
18 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 11 സീറ്റിലും ഡി.എം.കെ നേടും. മൂന്ന് സീറ്റിൽ അണ്ണാ ഡി.എം.കെയും നാല് സീറ്റിൽ അമ്മ മക്കൾ മുന്നേറ്റ കഴകവും വിജയിക്കുമെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.