മണ്ഡല പുനർനിർണയ ബിൽ: ഡി.എം.കെ പിന്തുണച്ചേക്കും

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ​തി​രാ​യ ഡി.​എം.​കെ​യു​ടെ ക​ടു​ത്ത നി​ല​പാ​ടി​ൽ അ​യ​വ്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ടി​ന്റെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് ബി.​ജെ.​പി ഉ​റ​പ്പ് ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. ത​മി​ഴ്നാ​ടി​ന് ദോ​ഷ​മാ​വി​ല്ലെ​ങ്കി​ൽ ബി​ല്ലി​നെ എ​തി​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഡി.​എം.​കെ നി​ല​പാ​ട്. പാ​ർ​ല​മെ​ന്റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ എം.​പി​മാ​രു​മാ​യി ആ​ലോ​ചി​ച്ച് അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് ഡി.​എം.​കെ വ​ക്താ​വ് ആ​ർ.​എ​സ്. ഭാ​ര​തി വ്യ​ക്ത​മാ​ക്കി.

ഈ​യി​ടെ ചെ​ന്നൈ​യി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ബി​ല്ലി​നെ ത​മി​ഴ്നാ​ട്ടി​ലെ എം.​പി​മാ​ർ ഒ​ന്നി​​ച്ച് എ​തി​ർ​ക്ക​ണ​മെ​ന്നും മ​റി​ച്ചു​ള്ള നി​ല​പാ​ട് ത​മി​ഴ്നാ​ടി​നോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​യി​രി​ക്കു​മെ​ന്നും പ്ര​സ്താ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ആ​ഹ്വാ​നം ഡി.​എം.​കെ നേ​തൃ​ത്വം ത​ള്ളി.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള സം​സ്ഥാ​ന​ത​ല രാ​ഷ്ട്രീ​യ​മാ​റ്റ​ങ്ങ​ളാ​ണ് ഡി.​എം.​കെ​യു​ടെ ചു​വ​ടു​മാ​റ്റ​ത്തി​ന് കാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് കോ​ൺ​ഗ്ര​സ്, മു​സ്‍ലിം​ലീ​ഗ്, ഇ​ട​തു​ക​ക്ഷി​ക​ൾ, വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി (വി.​സി.​കെ), എം.​ഡി.​എം.​കെ എ​ന്നീ ക​ക്ഷി​ക​ൾ ഡി.​എം.​കെ സ​ഖ്യം​വി​ട്ട് വി​ജ​യ് യു​ടെ ടി.​വി.​കെ സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ​ത​ല​ത്തി​ലും കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ർ​ല​മെ​ന്റി​ൽ സ്വ​ത​ന്ത്ര രാ​ഷ്ട്രീ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും ഡി.​എം.​കെ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - മണ്ഡല പുനർനിർണയ ബില്ലിനെ ഡി.എം.കെ പിന്തുണച്ചേക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.